ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി സർക്കാർ ട്രാഫിക് കൺജസ്റ്റൻ ടാക്‌സ് നടപ്പിലാക്കും

ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി സർക്കാർ ട്രാഫിക് കൺജസ്റ്റൻ ടാക്‌സ് നടപ്പിലാക്കാൻ ഒരുങ്ങുന്നു.കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ നടപ്പാക്കാനാണ് നീക്കം. ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ച് ഈ പിഴ ഈടാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ഉന്നതതല യോഗത്തിന്റെ ശുപാർശകൾ സർക്കാരിന് മുന്നിലുണ്ട്. ഇത് പരിഗണിച്ചുള്ള തീരുമാനങ്ങൾ വൈകാതെയുണ്ടാകുമെന്നാണ് സൂചന. 90 ദിന കർമദിന പരിപാടിയുടെ ഭാഗമായാകും ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായുള്ള കടുത്ത നടപടികൾ. ആദ്യഘട്ടത്തിൽ ഔട്ടർ റിംഗ് റോഡ്, സർജാപുർ റോഡ്, ഹാസൻ റോഡ് തുടങ്ങിയ പ്രധാന റോഡുകളിൽ ഈ നിയമം നടപ്പാക്കാൻ പദ്ധതിയുണ്ട്. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു. സർക്കാരിൻ്റെ ഈ തീരുമാനം ബെംഗളൂരു നഗരത്തിലെ ഗതാഗത വ്യവസ്ഥയിൽ വലിയ മാറങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...