ആലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. നീർക്കുന്നം വെള്ളംതെങ്ങിൽ അബ്ദുൾ സലാമിൻ്റെ മകൻ സഹിലാണ് മരിച്ചത്.8 വയസായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിലായിരുന്നു അപകടം. ബന്ധുവായ ഐഷക്കൊപ്പം സൈക്കിളിൽ പോകുമ്പോൾ നിയന്ത്രണം തെറ്റിയ കാറിടിച്ചാണ് അപകടം സംഭവിച്ചത്. തുടർന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെയാണ് സഹിൽ മരിച്ചത്. പുന്നപ്ര ഗവ.ജെ ബി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

