ഇന്ത്യൻ വിദ്യാർത്ഥിക്ക് വിസ നിരസിച്ച് അമേരിക്ക. അപേക്ഷകന് മാതൃരാജ്യവുമായി മതിയായ ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് വിസ നിരസിച്ചത്. അമേരിക്കയിലെ പഠനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നും അമേരിക്കയിൽ തുടരാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിസ നിരസിച്ചതെന്ന് വിദ്യാർഥി വാഷിംഗ്‌ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അപേക്ഷാ പ്രക്രിയയിൽ താൻ ജനിച്ചതും വളർന്നതും ഇന്ത്യയിലാണെന്നും തന്റെ മുഴുവൻ കുടുംബവും ഇന്ത്യയിലാണ് താമസിക്കുന്നതെന്നും കൗശിക് രാജ് വ്യക്തമാക്കി.

