ശബരിമലയില്‍ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി മുൻ ദേവസ്വം ബോർഡ് പ്രസി‌ഡന്റ് എ പദ്മകുമാർ

ശബരിമലയില്‍ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി മുൻ ദേവസ്വം ബോർഡ് പ്രസി‌ഡന്റ് എ പദ്മകുമാർ.
ഹൈക്കോടതിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം അവർക്ക് മറ്റു നടപടികളിലേക്ക് കടക്കാൻ കഴിയാത്തത് കൊണ്ടാണ് അവർ ഹൈക്കോടതിക്ക് റിപ്പോർട്ട് കൊടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണത്തിന് പ്രത്യേകം ഒരു ടീമിനെ നിയോഗിച്ചിരിക്കുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട വിവാ‌ദങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നുളളതാണ് എന്റെ ആഗ്രഹം. അന്വേഷണത്തെ ഞാൻ സ്വാഗതം ചെയ്യുകയാണ്.

അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയുന്നത് ശരിയല്ല. അന്വേഷണം നടന്ന് കഴിഞ്ഞ് നമുക്ക് സംസാരിക്കാം. അന്വേഷണം സത്യസന്ധമായിട്ട് തന്നെ നടക്കും. യഥാർത്ഥ കുറ്റവാളികള്‍ ആരാണെന്നുള്ളത് വെളിയില്‍ വരും. അക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.എനിക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നോ ഞാനുമായിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നോ അല്ലെങ്കില്‍ ഞാൻ അയാളുടെ കൂടെ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നോ അതല്ല വേറെന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ പറയട്ടെ. എല്ലാം അന്വേഷണത്തില്‍ തെളിയട്ടെ’-എ പദ്മകുമാർ പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....