വി. ജയകുമാറിൻ്റെ മാതാവ് കുമുദിനിയമ്മ അന്തരിച്ചു

കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി. ജയകുമാറിൻ്റെ മാതാവും ,കോട്ടയം പുത്തനങ്ങാടി വെള്ളാക്കൽ പരേതനായ പി.സി. വേലായുധൻ്റെ (റിട്ട എസ്.ഐ) ഭാര്യയുമായ കെ. കുമുദിനിയമ്മ (98) അന്തരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ 10 ന് കുടയംപടി പാണ്ഡവം ഗാർഡൻ വെള്ളാക്കൽ വി.ജയകുമാറിൻ്റെ വസതിയിൽ എത്തിക്കും. സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടക്കും. ശ്രീനാരയണഗുരുവാണ് പരേതക്ക് കുമുദിനി എന്ന പേരിട്ടത്.മറ്റ് മക്കൾ : വി.സുരേന്ദ്ര ബാബു (മുംബൈ),വി. ഷാജി (ലണ്ടൻ),വി. അമ്മിണിക്കുട്ടി (റിട്ട. സർവ്വേ വകുപ്പ് ),
ഡോ. വി.ആശാലത (റിട്ട. പ്രൊഫസർ സംസ്കൃത സർവ്വകലാശാല),മരുമക്കൾ: പരേതനായ കെ.ആർ.തമ്പി (റിട്ട. സർവ്വേ ഡ പൂട്ടി ഡയറക്ടർ),രേവമ്മ ബാബു (റിട്ട.പി.എം.ജി ഓഫീസ് മുംബൈ), സുധാ ഷാജി ല്രണ്ടൻ)എ.പി.സലിം കുമാർ (റിട്ട. റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥൻ), ഇന്ദിര ജയകുമാർ (റിട്ട. എസ്.ബി.ഐ മാനേജർ).

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....