പണം തിരികെ നൽകാത്തതിന് തർക്കം; ഗർഭിണിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും നാശനഷ്ട‌മുണ്ടാക്കുകയും ചെയ്‌ത കേസിൽ ഒരാൾ അറസ്റ്റിൽ

പണം തിരികെ നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഗർഭിണിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വീടിനും വാഹനത്തിനും നാശനഷ്ട‌മുണ്ടാക്കുകയും ചെയ്‌ത കേസിൽ ഒരാൾ അറസ്റ്റിൽ.എലപ്പുലി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ് (44) ആണ് അറസ്റ്റിലായത്. ഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ ജയപ്രകാശ്, പരാതിക്കാരിയുടെ ഭർത്താവിന് നൽകിയ പണം തിരികെ കിട്ടാത്തതിലുള്ള വിരോധം മൂലം ഇരുമ്പുവടിയുമായി പരാതിക്കാരിയും കുടുംബവും താമസിക്കുന്ന എലപ്പുള്ളി, തേനാരി, ഒകരപള്ളത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകളും പുറത്ത് നിർത്തിയിട്ടിരുന്ന ഇവരുടെ കാറിന്റെ മുൻവശത്തെ ഗ്ലാസും കല്ലുകൊണ്ട് തകർത്ത് ഏകദേശം 200,000 രൂപയുടെ നാശനഷ്ട‌ം വരുത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കസബ പോലീസ് സ്റ്റേഷനിലും, കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലും കേസുകളുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....