കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ചവറ അരിനല്ലൂര്‍ കോവൂര്‍ പിച്ചനാട്ട് കിഴക്കതില്‍ ഗിരീഷ്‌കുമാര്‍ (38) ആണ് മരിച്ചത്.കൊല്ലം ഇരുമ്ബുപാലത്തിന് സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. കൊല്ലം പാസ്‌പോര്‍ട്ട് ഓഫീസില്‍ വന്ന ശേഷം ചവറയിലേക്ക് സ്‌കൂട്ടറില്‍ തിരികെ പോകുകയായിരുന്നു ഗിരീഷ്‌കുമാര്‍. ഭാര്യ അനിതയും ഒപ്പമുണ്ടായിരുന്നു. ഇരുമ്ബുപാലത്തിന് സമീപമെത്തിയപ്പോള്‍ ഒരാള്‍ കുറുക്കുചാടുകയും പെട്ടെന്ന് ഗിരീഷ്‌കുമാര്‍ ബ്രേക്ക് പിടിക്കുകയും ഓവര്‍ടേക്ക് ചെയ്ത് വന്ന നാഷണല്‍പെര്‍മിറ്റ് കണ്ടെയ്‌നര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു.നിയന്ത്രണം തെറ്റി ഗിരീഷ്‌കുമാര്‍ ലോറിക്ക് അടിയിലേക്ക് വീണു. ടയര്‍ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. അനിത റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. ഇവരെ നിസാര പരിക്കുകളോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശത്തായിരുന്ന ഗിരീഷ്‌കുമാര്‍ രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയതാണെന്നാണ് വിവരം.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...