ശബരിമല തീർത്ഥാടകർക്ക് യാത്രാസൗകര്യം: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി എസി ബസ്

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026–27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിക്കും. ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസുകൾ സംബന്ധിച്ച് കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാഗത മന്ത്രി സി.പി ജോൺ ഈസർവീസുകൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി ഒൻപതരയ്ക്ക് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് മടക്ക സർവീസ് നടത്തും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി എട്ടരയ്ക്ക് പമ്പയിലേക്ക് സർവീസ് ആരംഭിക്കാനും തിരികെ വൈകിട്ട് ഏഴ് മണിക്ക് വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് സർവീസ് ക്രമീകരിക്കാനുമാണ് തീരുമാനം.വിവിധ വിമാനങ്ങളിൽ വന്നിറങ്ങുന്ന ഭക്തർക്ക് വിരിവെയ്ക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാനത്താവളങ്ങളിലും ഒരുക്കും. കൂടാതെ ബസുകൾ കെഎസ്ആർടിസി ബുക്കിങ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകൾ വഴിയും ബുക്ക് ചെയ്യുവാൻ ക്രമീകരണം ഒരുക്കും. ഇതിന് പുറമെ ഗ്രൂപ്പായി ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യുവാനും സംവിധാനമുണ്ടാകും.

വിമാന ടിക്കറ്റുകളുടെ ബുക്കിങ് വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്കും ലഭ്യമാക്കും. ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള വിമാന സമയ വിവരങ്ങൾ തത്സമയം പമ്പ ബസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കുവാനും ധാരണയായിട്ടുണ്ട്. വിമാനമാർഗം കേരളത്തിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്തുന്നതിനും ദർശനത്തിന് ശേഷം മടങ്ങുന്നതിനും പുതിയ സർവീസുകൾ ഏറെ സഹായകരമാകും. തീർത്ഥാടകരുടെ യാത്ര കൂടുതൽ സൗകര്യപ്രദവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

spot_img

Related articles

ഗോഡൗണുകൾ ആധുനികവല്‍ക്കരിക്കും, ആവശ്യമുള്ള എണ്ണം മാത്രം നിലനിര്‍ത്തും; മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ...

നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർകോട് നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ...

ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 19ന്

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 52,000 രൂപ...

ഡോക്ടർക്കെതിരെ ബലാത്സംഗ പരാതിയിൽ കേസെടുത്തു

കൊച്ചിയിൽ യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ അറസ്റ്റിന് പിന്നാലെ ഡോക്ടർക്കെതിരെ ബലാത്സംഗ പരാതിയിൽ കേസെടുത്തു.നടിയുടെ അടുത്ത ബന്ധുവിൻ്റെ പരാതിയിലാണ്...