ഡോക്ടർക്കെതിരെ ബലാത്സംഗ പരാതിയിൽ കേസെടുത്തു

കൊച്ചിയിൽ യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ അറസ്റ്റിന് പിന്നാലെ ഡോക്ടർക്കെതിരെ ബലാത്സംഗ പരാതിയിൽ കേസെടുത്തു.നടിയുടെ അടുത്ത ബന്ധുവിൻ്റെ പരാതിയിലാണ് കേസ്.ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി എത്തിയത്. 41കാരനായ ഡോക്ടർ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഡോക്ടറുടെ ഫോൺ സ്വിച്ച് ഓഫായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.ബലാത്സംഗ പരാതിയിലെ കേസിന് പിന്നാലെ ഡോക്ടറെ സ്വകാര്യ ആശുപത്രി പുറത്താക്കി.ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനാണ് ഫ്ലാറ്റിൽ വിളിച്ചു വരുത്തിയതെന്നു നടിയും സംഘവും പൊലീസിന് മൊഴി നൽകി. അതിനാണ് ബന്ധുവായ സ്ത്രീക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്നും ചികിത്സ നൽകാൻ പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വരണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടത്. ഡോക്ടറുടെ രണ്ട് ഫോണും സ്‌മാർട് വാച്ചും ഇയർ പോഡും നടിയും സംഘവും കൈവശപ്പെടുത്തി. ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന, ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനാണ് പിടിച്ചുവാങ്ങിയത് എന്നാണ് നടിയുടെ മൊഴി.

Leave a Reply

spot_img

Related articles

ഗോഡൗണുകൾ ആധുനികവല്‍ക്കരിക്കും, ആവശ്യമുള്ള എണ്ണം മാത്രം നിലനിര്‍ത്തും; മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ...

നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർകോട് നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ...

ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 19ന്

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 52,000 രൂപ...

ശബരിമല തീർത്ഥാടകർക്ക് യാത്രാസൗകര്യം: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി എസി ബസ്

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026–27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ...