ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി നല്‍കിയ ഹർജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി നല്‍കിയ ഹർജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി.ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെ മുഴുവൻ സമയവും ജയില്‍ ആശുപത്രിയില്‍ കഴിഞ്ഞ തച്ചങ്കരിക്ക്, ഇപ്പോള്‍ ഇത്രയും അസുഖങ്ങള്‍ വെച്ചുകൊണ്ട് വിദേശത്ത് ജോലി ചെയ്യാനാകുമോയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ചോദിച്ചു.ഷാർജയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓപ്പറേഷണല്‍ മാനേജരായി ജോലി ലഭിച്ചിട്ടുണ്ടെന്ന് കാണിച്ച്‌ ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടിയാണ് തച്ചങ്കരി കോടതിയെ സമീപിച്ചത്.

ജയിലില്‍ പോകുമ്പോള്‍ മാത്രം ഗുരുതരമായ അസുഖം വരികയും പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലി ചെയ്യണമെന്ന് പറയുകയും ചെയ്യുന്ന പ്രവണതയെ കോടതി ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. കള്ളം പറഞ്ഞാണ് കോടതിയെ സമീപിക്കുന്നതെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന കർശന മുന്നറിയിപ്പും ഹൈക്കോടതി നല്‍കി.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ നാല് വർഷത്തെ കഠിനതടവിനും 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.തുടർന്ന് ഒക്ടോബർ 15-ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച്‌ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു

Leave a Reply

spot_img

Related articles

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാന ചടങ്ങിനിടെ റോജി എം. ജോണിനെതിരെ പോസ്റ്റർ ഉയർത്തി എസ് എഫ് ഐ പ്രവർത്തകർ

കോട്ടയം പള്ളിക്കത്തോട് കെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് & ആർട്സിൽ നടന്ന ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ...

സ്വാമി ഋതംബരാനന്ദ ശിവഗിരി മഠം പ്രസിഡന്റ്

സ്വാമി ഋതംബരാനന്ദ (പ്രസിഡൻ്റ്), വിശുദ്ധാനന്ദ സ്വാമി (സെക്രട്ടറി) സ്വാമി ശാരദാനന്ദ (ട്രഷറർ) എന്നി വരെ ശിവഗിരി മഠം ഭാരവാഹികളായി തെരഞ്ഞെടുത്തു.ശിവഗിരി മഠത്തിലെ 11 അംഗ...

നെടുമ്പാശ്ശേരി വാഹനാപകട കേസ്; സുഹൈൽ സജീവിന് ഒഴികെ ഉള്ളവർക്ക് ജാമ്യം

കൊച്ചി നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന് ഒഴികെ ഉള്ളവർക്ക് ജാമ്യം. സുഹൈലിന് ജാമ്യം10 ദിവസത്തിനു ശേഷം.അന്വേഷണം പൂർത്തിയാകുന്നതു വരെ ജാമ്യം...

എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി; അഡീ.കമ്മിഷണർക്ക് താൽക്കാലിക ചുമതല

എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി.അഡീ.കമ്മിഷണർക്ക് താൽക്കാലിക ചുമതല നൽകി.സർക്കാരും മന്ത്രിയും അറിയാതെ ബാർ ലൈസൻസ് നൽകിയെന്ന വിവാദം കത്തുന്നതിനിടെ ആണീ തീരുമാനം. എക്സൈസ്...