സ്വാമി ഋതംബരാനന്ദ (പ്രസിഡൻ്റ്), വിശുദ്ധാനന്ദ സ്വാമി (സെക്രട്ടറി) സ്വാമി ശാരദാനന്ദ (ട്രഷറർ) എന്നി വരെ ശിവഗിരി മഠം ഭാരവാഹികളായി തെരഞ്ഞെടുത്തു.ശിവഗിരി മഠത്തിലെ 11 അംഗ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ഗുരുദേവന്റെ മഹാസമാധിയിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

