കൊച്ചി നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന് ഒഴികെ ഉള്ളവർക്ക് ജാമ്യം. സുഹൈലിന് ജാമ്യം10 ദിവസത്തിനു ശേഷം.അന്വേഷണം പൂർത്തിയാകുന്നതു വരെ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ തുടർന്നാണ് ഹൈക്കോടതി തീരുമാനം.സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ ജോയൽ എസ്. ആൻ്റോ, നിനവ്, അമീൻ ഷാ എന്നിവരാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഒക്ടോബർ 11നാണ് സുഹൈൽ സജീവ് ഓടിച്ചിരുന്ന ആഡംബര കാർ ഇടിച്ച്, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ മരിച്ചത്. സുഹൈലിനൊപ്പം ജോയൽ, നിനവ്, അമീൻ എന്നിവരും അറസ്റ്റിലായി. ജാമ്യം തേടി പ്രതികൾ മജിസ്ട്രേറ്റ് കോടതി, സെഷൻസ് കോടതി എന്നിവിടങ്ങളിൽ അപേക്ഷ നൽകിയിരുന്നെങ്കിലും നിരസിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയിലെത്തിയത്.

