സ്വർണ ഉരുപടികളിൽ തട്ടിപ്പ് നടത്തിയ സംഭവം; ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സംഘർഷം

സ്വർണ ഉരുപടികളിൽ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സംഘർഷം.മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ മുൻ എക്സിക്യൂട്ടീവ് ഓഫീസർ തിരിച്ചു നൽകാത്തതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്.

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കോഴിക്കോട്ടെ ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലാണ് ഭക്തർ സമർപ്പിച്ച സ്വർണ ഉരുപ്പടികളിൽ തിരിമറി നടന്നത്.
2016 മുതൽ 2023 വരെ ഇവിടെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥൻ സ്വർണ ഉരുപ്പടികൾ സംബന്ധിച്ച കൃത്യമായ കണക്കോ ലോക്കറിൻ്റെ താക്കോലോ കൈമാറിയില്ല എന്നതാണ് പരാതി.
നിലവിലെ എക്സിക്യൂട്ടീവ് ഓഫീസറാണ് ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
അവരുടെ സാന്നിധ്യത്തിൽ ലോക്കർ തുറന്ന് പരിശോധിച്ചപ്പോൾ സ്വർണ ഉരുപ്പടികളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തുകയായിരുന്നു. സ്വർണം തിരിച്ചേൽപ്പിക്കുമെന്ന് മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഉറപ്പു നൽകിയെങ്കിലും സമയപരിധി കഴിഞ്ഞിട്ടും തിരിച്ചേൽപ്പിക്കാതിരുന്നതോടെയാണ് ഭക്തജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നത്.സ്വർണ ഉരുപ്പടികൾ തിരിമറി നടത്തിയ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ഭക്തജനങ്ങളും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറെ ഉപരോധിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....