താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്റെ വെട്ടിപരിക്കേൽപ്പിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ ഡോക്ടറുടെ പരിക്ക് ഗുരുതരമല്ല. ഡോക്‌ടറെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ആഗസ്റ്റ് 14-നാണ് സനൂപിൻ്റെ മകൾ അനയ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂർഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.

Leave a Reply

spot_img

Related articles

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി ഇഡി; വീണയ്ക്ക് സമൻസ്

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ്.വെള്ളിയാഴ്‌ച ഹാജരാകാനാണ് നോട്ടീസിൽ...

‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരുടെ മൊഴി വീണ്ടും എടുക്കും

വൻ രാഷ്ട്രീയ വിവാദമുയർത്തിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ കൂടുതൽ വ്യക്തതയ്ക്കായി സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം.കേസുമായി ബന്ധപ്പെട്ട് ഇന്നലെമൊഴിയെടുത്ത ഡിവൈഎഫ്ഐ...

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കി​യ അ​ധി​ക ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ആ​റു​മാ​സ​ത്തെ ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച്...

‘രക്ഷാപ്രവർത്തനം’: മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് വിധി

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിനു കെ എസ്‌ യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം മർദിച്ച കേസിലെ...