പ്രധാനമന്ത്രിയുൾപ്പടെയുള്ളവരെ നേരിൽ കണ്ടു, സംസ്ഥാനത്തിന്റെ പ്രശ്ന‌ങ്ങൾ ശ്രദ്ധയിൽ പെടുത്തി; മുഖ്യമന്ത്രി

പ്രധാനമന്ത്രിയുൾപ്പടെയുള്ളവരെ നേരിൽ കണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പ്രശ്ന‌ങ്ങൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് മുഖ്യമന്ത്രി. സാമ്പത്തിക പ്രശ്‌നങ്ങൾ, മറ്റ് വിഷയങ്ങൾ എന്നിവ ചർച്ചയായി. 4 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. വയനാട് പുനരധിവാസത്തിന് എൻഡിആർഫിൽ നിന്ന് 2221 കോടി ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാൻ കടമെടുപ്പ് നിയന്ത്രണങ്ങൾ ലഘൂകരിക്കണം. ദശാശം 5 ശതമാനം അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ദേശീയപാതാ വികസനത്തിനും പിന്തുണ തേടി. നെല്ല് സംഭരണത്തിലെ കുടിശിക ഉടൻ അനുവദിക്കണം എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.ധനഞെരുക്കത്തിൽ ഇടപെടണമെന്ന് നിർമ്മല സീതാരാമനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന് 9765 കോടിയുടെ ഡിഎസ്ട‌ി വരുമാനനഷ്ടം ഉണ്ട്. 5200 കോടി കടമെടുപ്പ് പരിധിയിൽ കുറവ് ഉണ്ട്. താൽക്കാലിക ആശ്വാസമായി മുൻപത്തെ കടമെടുപ്പ് പരിധി പുനസ്ഥാപിക്കണം. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാതാ വികസനത്തിന് കേരളം സ്വീകരിക്കുന്ന നടപടിയെ ഗഡ്കരി അഭിനന്ദിച്ചു. NH66 എല്ലാ റീച്ചുകളുടെയും നിർമ്മാണ പ്രവൃത്തി ഡിസംബറോടെ പൂർത്തിയാക്കും നിർമ്മാണ പുരോഗതി വിലയിരുത്താൻ ഗഡ്‌കരിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...