ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍;  അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ വിതരണം ചെയ്യുന്ന പി.എം.എം.എസ്.വൈ പദ്ധതിയിലേക്ക്   വ്യക്തികള്‍, ഗ്രൂപ്പുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പദ്ധതിയുടെ യൂണിറ്റ് നിരക്ക് 1.20 കോടി രൂപയാണ്. ഇതില്‍ 40 ശതമാനം (48 ലക്ഷം രൂപ) സര്‍ക്കാര്‍ സബ്സിഡിയും ബാക്കി 60 ശതമാനം (72 ലക്ഷം രൂപ) ഗുണഭോക്തൃ വിഹിതവുമാണ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയം പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള  മത്സ്യബന്ധനയാനങ്ങള്‍ക്കാണ്  സബ്സിഡി ലഭിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ  ഓഫീസിലോ ddfkollam@gmail.com ലോ സമര്‍പ്പിക്കണം.   അവസാന തീയതി ഒക്‌ടോബര്‍  16. ഫോണ്‍: 0474-2792850.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...