ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ എടുത്ത നിലപാടിൽ നിന്നും അയയുന്നു. കത്തോലിക്ക സഭ നേതൃത്വവും വിവിധ ക്രൈസ്തവ സഭാ നേതൃത്വവുമായി സമവായത്തിന് ഒരുങ്ങി മന്ത്രി.ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിനെ ഇന്നു ഉച്ചകഴിഞ്ഞ് 2.30 ഓടെ അരമനയിൽ എത്തി മന്ത്രി കൂടികാഴ്ച നടത്തും. ജോസ് കെ മാണി എം പിയും അദ്ദേഹത്തോടൊപ്പം ഉണ്ടാവും.

