കാട്ടാന ആക്രമണം; വാല്‍പ്പാറയില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു

വാൽപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പ്രദേശ വാസിയായ സുകന്യയുടെ വീടിന് നേരെ കാട്ടാനകള്‍ പാഞ്ഞടുക്കുകയായിരുന്നു.മുത്തശ്ശി അസ്സല(52), ഹേമശ്രി(രണ്ടര വയസ്) എന്നിവരാണ് ആക്രമണത്തിൽ മരിച്ചത്.അഞ്ച് പേരടങ്ങുന്ന വീട്ടിൽ കുടുംബം കിടന്നുറങ്ങവെ കാട്ടാനക്കൂട്ടം എത്തുകയായിരുന്നു. വീടിന്റെ ജനൽ ചില്ല് തകർത്തതോടെ രക്ഷപ്പെടാനുള്ള ശ്രമമമായി പിന്നീട്. കെെക്കുഞ്ഞിനെ എടുത്ത് മുത്തശി പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ വീടിന്റെ മുൻഭാ​ഗത്ത് നിന്നിരുന്ന ആന കുഞ്ഞിനെയും മുത്തശ്ശിയെയും എടുത്തെറിയുകയായിരുന്നു. കുഞ്ഞ് തൽക്ഷണം മരിച്ചു. മുത്തശ്ശി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിക്കുകയായിരുന്നു.അപകടം ഉണ്ടായ പ്രദേശം നിരന്തരമായി കാട്ടാനയുടേയും പുലിയുടേയുമൊക്കെ സാന്നിധ്യമുള്ള സ്ഥലമാണ് എന്നാണ് വിവരം. വാൽപ്പാറയ്ക്ക് അടുത്തുള്ള ഉമ്മാണ്ടിമുടുക്ക് എസ്റ്റേറ്റിന്റെ അഞ്ചാം ഡിവിഷനിലാണ് ആനയുടെ ആക്രമണമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.വാല്‍പ്പാറയില്‍ മാസങ്ങൾക്ക് മുമ്പ് വനംവകുപ്പിന്റെ ജീപ്പിനുനേരെ കാട്ടാന ഓടിയടുത്തിരുന്നു. ജീപ്പ് ആക്രമിക്കുകയുമുണ്ടായി.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...