ലോക മുട്ട ദിനം ആചരിച്ചു

മുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തത എന്നതിനൊപ്പം സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ലോക മുട്ടദിനത്തോടനുബന്ധിച്ച് ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന സംരംഭകത്വ സംഗമവും സംരംഭകരെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉൽപാദനശേഷി കൂടിയ ബി വി-380 മുട്ടക്കോഴി കുഞ്ഞുങ്ങളെ മൃഗസംരക്ഷണ വകുപ്പിന്റെ ഫാമിൽ ഉൽപാദിപ്പിച്ച് കർഷകർക്ക് നൽകുന്നുണ്ട്. കൂടാതെ സർക്കാർ ഫാമുകൾ, വിവിധ ഏജൻസികൾ എന്നിവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ തദ്ദേശ സ്ഥാപനങ്ങൾ വഴി വിവിധ സ്‌കീമുകളിൽ ഉൾപ്പെടുത്തി കർഷകർക്ക് നൽകുന്നു. ഇത്തരം പ്രവർത്തനങ്ങൾ മുട്ട ഉൽപാദനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കി. മുട്ടയിൽ സംരംഭകത്വം വളർത്താൻ വിവിധ സർക്കാർ ഏജൻസികൾ വഴി കർഷകർക്ക് സബ്‌സിഡി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മുട്ടക്കോഴി വളർത്തലിനൊപ്പം ഇറച്ചിക്കോഴി വളർത്തലിലും പുതിയ സംരംഭകരെ വളർത്താനുള്ള ശ്രമം വകുപ്പ് നടത്തുന്നു. ലൈസൻസ് വ്യവസ്ഥകൾ പരിഷ്‌ക്കരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കേരള ചിക്കൻ പോലെയുള്ള സംരംഭങ്ങളും ഇടപെടലുകളും മുട്ട, ഇറച്ചി ഉൽപാദനത്തിൽ സ്വയം പര്യാപ്തത എന്നതിനൊപ്പം സാമ്പത്തിക സുരക്ഷകൂടിയ സാധ്യമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തുടർന്ന് മുട്ടക്കോഴി വളർത്തൽ മേഖലയിലെ മികച്ച സംരംഭകരെ മന്ത്രി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്നകുമാരി അധ്യക്ഷയായി. പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ. ഒ. എം. അനിത വിഷയം അവതരിപ്പിച്ചു. തുടർന്ന് മുട്ടക്കോഴി സംരംഭകർ, നഴ്സറി ഉടമകൾ എന്നിവർക്കായി വിവിധ സെമിനാറുകൾ നടത്തി. ആഹാരത്തിൽ മുട്ടയുടെ പ്രാധാന്യം, മുട്ടക്കോഴി വളർത്തലിന്റെ സാധ്യതകൾ, വ്യവസായിക മുട്ടക്കോഴി വളർത്തലിന് തിരഞ്ഞെടുക്കേണ്ട ഇനങ്ങൾ എന്ന വിഷയത്തിൽ ഡോ.പി. ഗിരീഷ് കുമാർ ക്ലാസെടുത്തു. നിലവിലുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികൾ എന്നവിഷയത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി. ജയൻ, വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ എൻ. വിനോദ് കുമാർ, ലൈസൻസ് എന്ന വിഷയത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് എം.വി. പ്രദീപ് കുമാർ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കുന്നതിനുള്ള നിബന്ധനകൾ എന്ന വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയർ പി. അശ്വനി, സർക്കാരിന്റെ സ്വന്തം കോഴിതീറ്റ എന്ന വിഷയത്തിൽ എം. മനോജ്കുമാർ, ബാങ്കിംഗ് സേവനങ്ങൾ എന്നവിഷയത്തിൽ കേരള ഗ്രാമീൺബാങ്ക് മാനേജർ അനൂപ് മോഹൻ എന്നിവർ ക്ലാസെടുത്തു.

പരിശീലന കേന്ദ്രത്തിന് ഉപകരണങ്ങൾ നിർമ്മിച്ച് നൽകിയ സിഡ്കോയ്ക്കുള്ള ചെക്ക് മാർക്കറ്റിംഗ് മാനേജർ കെ.കൃഷ്ണദാസ് ഏറ്റുവാങ്ങി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൗൺസിലർ അഡ്വ. പി. കെ. അൻവർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്. അനിൽകുമാർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം. വിനോദ്കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സി.പി ധനഞ്ജയൻ, ഡോ. കെ.വി സന്തോഷ് കുമാർ, ഡോ. പി.കെ. പത്മരാജ്, ഡോ. കിരൺ വിശ്വനാഥ്, കേളോത്ത് നാണു, കെ. സുധി എന്നിവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....