സംസ്ഥാന വഖഫ് ബോർഡ് യോഗം ഇന്ന് ചേരും.കൊച്ചിയിലെ ബോർഡ് ആസ്ഥാനത്ത് രാവിലെ പതിനൊന്നു മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന ഹൈക്കോടതി ഉത്തരവ് വന്ന ശേഷം ആദ്യമായാണ് യോഗം ചേരുന്നത്. ഇന്നത്തെ യോഗത്തിന്റെ അജൻഡയിൽ മുനമ്പം വിഷയം ഇല്ല. എന്നാൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുനമ്പത്തിന്റെ കാര്യത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ ഇന്ന് ചർച്ചയായേക്കും. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകണോ എന്ന കാര്യത്തിലെ ബോർഡ് തീരുമാനം മുനമ്പത്തിന്റെ കാര്യത്തിൽ നിർണായകമാണ്.

