റോഡുകളുടെ റീടാറിങ് ജോലികള്‍ക്ക് 1 കോടി 60 ലക്ഷം അനുവദിച്ചു – ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ  വിവിധ റോഡുകള്‍  പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന  റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 1 കോടി 60 ലക്ഷം രൂപ അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് റോഡുകളുടെ പട്ടിക റവന്യൂ മന്ത്രിക്ക് നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. വാഴൂര്‍ പഞ്ചായത്തിലെ പാറാംതോട് കളപ്പുരയിടം റോഡ് 10 ലക്ഷം, കാപ്പുകാട് പേര്‍ഷ്യന്‍ കോളനി പതിനഞ്ചാംമൈല്‍ – 10 ലക്ഷം, പ്രസ് പടി മുട്ടമ്പലം റോഡ് – 5 ലക്ഷം, മര്‍ത്തോമാ പള്ളി കോണേക്കടവ് റോഡ് – 10 ലക്ഷം, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്നാം മൈല്‍ കോഴിയാനി റോഡ് – 10 ലക്ഷം, അടിച്ചിലാവ് മിഷന്‍ പറമ്പ് റോഡ് – 10 ലക്ഷം, ആല്‍മാവ് മരുതോലിപ്പടി റോഡ് – 10 ലക്ഷം, പുത്തന്‍പള്ളിപ്പടി ഗവ.ആശുപത്രിപ്പടി – 10 ലക്ഷം, തവിട്ടനാംകുഴി കുറുങ്കണ്ണി റോഡ് – 10 ലക്ഷം, തമ്പലക്കാട് തൊണ്ടുവേലി – 5 ലക്ഷം, പൂതക്കുഴി ചെക്ക് ഡാം റോഡ് – 10 ലക്ഷം ചിറക്കടവ് പഞ്ചായത്തിലെ ചേപ്പുംപാറ ആനക്കയം റോഡ് – പത്ത് ലക്ഷം, നെടുങ്കുന്നം പഞ്ചായത്തിലെ കൊച്ചോലി മുക്കവല റോഡ് – 10 ലക്ഷം, വെള്ളാവൂര്‍ പഞ്ചായത്തിലെ എട്ടാം മൈല്‍ വട്ടക്കാവ് റോഡ് – 10 ലക്ഷം, കോത്തലപ്പടി പുത്തന്‍പീടിക – 10 ലക്ഷം, ഷാജി സദനം മുണ്ടോലിക്കടവ് റോഡ് – 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രസ്തുത റോഡുകളുടെ റീടാറിങ്ങ്, റീ കണ്‍സ്ടക്ഷന്‍ ജോലികള്‍ക്ക് മാത്രമായാണ് തുക അനുവദിച്ചിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തികള്‍ എത്രയും വേഗം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...