വിവിധ മേഖലകളിലെ ഗുണ ഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

വിവിധ മേഖലകളിലെ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാർ ജീവനക്കാർക്കും സർവീസ്, ക്ഷേമ പെൻഷൻകാർക്കും മറ്റു വിവിധ മേഖലകളിലെ ഗുണഭോക്താക്കൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്.ശമ്പള-പെൻഷൻ പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന, ഡിഎ കുടിശികയുടെ ഒരു പങ്ക്, ആശാ വർക്കർമാർക്ക് ഓണറേറിയം വർധന തുടങ്ങിയവ നവംബർ ഒന്നിനു മുഖ്യമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.നവംബർ രണ്ടാം വാരത്തിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ആയതിനാൽ ക്ഷേമ പ്രഖ്യാപനങ്ങൾ ഇലക്ഷന് ഗുണം ചെയ്തേക്കുമെന്നാണ് കരുതുന്നത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...