നിവേദനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിയുടെ വാഹനത്തിനു മുന്നിൽ ചാടി വയോധികൻ

കോട്ടയം പള്ളിക്കത്തോടിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കലുങ്ക് സഭ കഴിഞ്ഞ് മടങ്ങിയപ്പോൾ ഒരാൾ വാഹനത്തിനു മുന്നിൽ ചാടി. തൻ്റെ നിവേദനം സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഇയാൾ വാഹനം തടഞ്ഞത്. തനിക്ക് നിവേദനം ഉണ്ടെന്നും ഇതു കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ ഉറക്കെ വിളിച്ചു പറഞ്ഞു സൈഡ് ഗ്ലാസിൻ്റെ സമീപം എത്തിയെങ്കിലും തുറന്നില്ല.ഇതോടെ ബിജെപി പ്രവർത്തകർ എത്തി ഇയ്യാളെ ബലം പ്രയോഗിച്ച് തള്ളി മാറ്റി .പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നൽകാനെത്തിയ ആൾ എന്നറിയുന്നു. കൂടുതൽ പ്രവർത്തകർ എത്തിയതോടെ ഇയാൾ കരഞ്ഞു കൊണ്ട് പിന്മാറി. മുതിർന്ന ബിജെപി നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കി വ്യക്തിയെ പറഞ്ഞയച്ചു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...