രാഷ്ട്രതി ദ്രൗപദി മുർമുവിനെ വരവേൽക്കാൻ കോട്ടയം

രാഷ്ട്രതി ദ്രൗപദി മുർമുവിനെ വരവേൽക്കാൻ കോട്ടയം. നാളെ വൈകിട്ട് 3.50ന് പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ആണ് രാഷ്ട്രപതി എത്തിച്ചേരുന്നത്.കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടന ത്തിനു ശേഷം, ജൂബിലി സ്മാരകമായി നിർമിക്കുന്ന പുതിയ ബ്ലോക്കിൻ്റെ ശിലാഫലകവും രാഷ്ട്രപതി അനാഛാദനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിക്കും. പ്രത്യേക ക്ഷണം ലഭിച്ച 800 പേർ പങ്കെടുക്കും.

പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽനിന്ന് നാളെ വൈകിട്ട് 5.10 ന് ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക് എത്തുന്ന രാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങും. അവിടെനിന്ന് ലോഗോസ് ജംക്ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, സീസേഴ്സ് ജംക്ഷൻ, ബേക്കർ ജംക്‌ഷൻ വഴി കോട്ടയം – കുമരകം റോഡിൽ എത്തും. ഈ വഴി നേരേ കുമരകം താജ് ഹോട്ടലിൽ എത്തും. 24ന് ഇതേ വഴി തന്നെ കുമരകത്തുനിന്ന് തിരികെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തും. 11ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ കൊച്ചിക്ക് പോകും. പ്രതിഭാ പാട്ടീലാണ് കുമരകത്ത് എത്തിയ ആദ്യ രാഷ്ട്രപതി. 2010 ഓഗസ്‌റ്റ് 11നാണ് പ്രതിഭാ പാട്ടീൽ കുടുംബ സമേതം എത്തിയത്. രാജ്യത്തിന്റെ രണ്ട് വനിതാ രാഷ്ട്രപതിമാരും എത്തിയ ഇടം എന്നതു കുമരകത്തിൻ്റെ പെരുമയേറ്റും. ജി – 20 ഉദ്യോഗസ്‌ഥ തല സമ്മേളനം നടന്നപ്പോൾ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ കുമരകത്ത് എത്തിയിരുന്നു.

രാഷ്ട്രപതിയുടെ സന്ദർശനം : നാളെയും, വെള്ളിയാഴ്ചയും കോട്ടയത്ത് സ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം

23, 24 തീയതികളിൽ ജില്ലയിൽ സ്‌കൂൾ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 23ന് ജില്ലയിലെ എല്ലാ സ്‌കൂളുകളും മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം.24ന് കോട്ടയം താലൂക്കിലെ എല്ലാ സ്‌കൂളുകളും 8.30ന് മുൻപായി പ്രവർത്തനം ആരംഭിക്കണം.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...