കർണാടകയിലെ പുത്തൂരിൽ മലയാളി ലോറി ഡ്രൈവർക്ക് വെടിയേറ്റു

കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു.അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പോലീസാണ് മലയാളിയായ ലോരി ഡ്രൈവർക്കുനേരെ വെടിയുതിർത്തത്.കാസർകോട് സ്വദേശി അബ്‌ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ വണ്ടി പോലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല. തുടർന്ന് ലോറിയെ പിന്തുടർന്ന പോലീസ് വെടിയുതിർക്കുകയായിരുന്നു.ലോറി ഡ്രൈവറായ അബ്‌ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു.പുത്തൂർ റൂറൽ പോലീസാണ് വെടിയുതിർത്തത്.വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കേരള-കർണാടക അതിർത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം. സംഭവത്തിൽ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പൊലീസ് കേസെടുത്തു.ബെള്ളാരി പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...