ഗതാഗത കുരുക്കില്‍പ്പെട്ട രോഗിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു

ഡയാലിസിസിനായി ഒറ്റയ്ക്ക് കാറില്‍ പോയ യുവാവ് അരൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ കുരുക്കില്‍പ്പെട്ടു.അവശനായ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. എറണാകുളത്തെ ആശുപത്രിയിലേക്ക് ഡയാലിസിസിനായി പോകുമ്പോയാണ് സംഭവം. എഴുപുന്ന പഞ്ചായത്ത് ഏഴാം വാര്‍ഡ് ശ്രീഭദ്രത്തില്‍ (പെരുമ്പള്ളിച്ചിറ) ദിലീപ് പി.പി. (42) ആണ് മരിച്ചത്.

കുറച്ചുവര്‍ഷങ്ങളായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ദിലീപ്. ആഴ്ചയില്‍ രണ്ടുതവണ എറണാകുളത്തെ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 11-ഓടെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ അരൂര്‍ അമ്പലം ജങ്ഷനു സമീപമാണ് സംഭവം. വീട്ടില്‍ നിന്നും ദിലീപ് ഒറ്റയ്ക്കാണ് ഇറങ്ങിയത്. അരൂരില്‍ താമസിക്കുന്ന ദിലീപിന്റെ ഭാര്യാസഹോദരന്‍ ഡിജു വി.ആര്‍. ആശുപത്രിയില്‍ കൂട്ടുപോകാനായി ദേശിയപാതയില്‍ കാത്തു നിന്നിരുന്നു. വീട്ടില്‍ നിന്നും പുറപ്പെട്ട് ഏറെ സമയമായിട്ടും ദിലീപ് സ്ഥലത്ത് എത്തിയില്ല. ഇതോടെ ഡിജു പലവട്ടം ഫോണ്‍ ചെയ്‌തെങ്കിലും എടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹം അന്വേഷിച്ചെത്തിയപ്പോഴാണ് ഉയരപ്പാതയുടെ തൂണിനുതാഴേക്ക് വാഹനം മാറ്റിയിട്ട നിലയില്‍ കണ്ടത്.

ഇദ്ദേഹം സമീപത്തുള്ള അമ്ബലം ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷക്കാരെയും വിളിച്ചു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അരൂര്‍ പഞ്ചായത്തിന്റെ ആംബുലന്‍സെത്തി ഡയലാസിസ് ചെയ്യുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കൊച്ചിയിലെ ആഡംബര വാഹന ഷോറൂമിലെ ജീവനക്കാരനാണ്. അച്ഛന്‍ പ്രഭാകരന്‍. അമ്മ: സുശീല. ഭാര്യ: ഡിജി. മകന്‍: അര്‍ജുന്‍.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...