മൈസൂരു റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

മൈസൂരു റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.ആർപിഎഫ് സമയോചിതമായി ഇടപെട്ടതോടെ കുട്ടിയെ രക്ഷിക്കാനായി.കുട്ടിയെ തട്ടിയെടുത്ത 52കാരിയായ നന്ദിനിയെ അറസ്റ്റ് ചെയ്‌തു. പ്ലാറ്റ്ഫോമിൽ അമ്മയ്ക്കൊപ്പം ഉറങ്ങി കിടന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ 5.20നായിരുന്നു സംഭവം. സമീപം കിടന്നിരുന്ന മറ്റൊരു കുട്ടി ഈ സമയം ഉണർന്നതോടെയാണ് ഇളയ കുഞ്ഞിനെ കാണാനില്ലെന്ന വിവരം അമ്മയറിഞ്ഞത്.ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു സ്ത്രീ സബ്‌വേയിലൂടെ ആറാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകുന്നത് കണ്ടു. 6 മണിക്ക് ഹാസനിലേക്കുള്ള ട്രെയിനിൽ പോകാനുള്ള ഇവരുടെ നീക്കം അതിവേഗം എത്തിയ ഉദ്യോഗസ്ഥർ തടഞ്ഞു. കുഞ്ഞിനെ വീണ്ടെടുത്തു. ഹാസൻ സ്വദേശിയായ നന്ദിനിയാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ നന്ദിനിയെ റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...