3 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഒമാനില്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനില്‍ എത്തി.പ്രാദേശിക സമയം 11 മണിയോടെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യന്‍ അബാസിഡര്‍ ശ്രീനിവാസ്, വിവിധ പ്രാവാസി സംഘടകള്‍, ലോക കേരള സഭാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. വൈകുന്നേരം അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നാടന്‍ കാലാരൂപങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്രയോടെയായിരിക്കും മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കുക.ശനിയാഴ്ച സലാലയില്‍ സംഘടിപ്പിക്കുന്ന ‘പ്രവാസോത്സവം 2025’ന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മലയാളം മിഷന്‍ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്.

Leave a Reply

spot_img

Related articles

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ .ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ വൻ ആക്രമണം നടത്തി.ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം...

ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ്റെ വൻ മിസൈല്‍ ആക്രമണം

ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ വൻ മിസൈല്‍ ആക്രമണം നടത്തി.ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് ഇറാൻ തൊടുത്ത മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ആക്രമണത്തിൽ യാത്രാ T1...

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഎസിലെ ജോർജിയയിൽ ആണ് സംഭവം....