വിദ്യാഭ്യാസ രംഗത്തെ കേരളത്തിൻറെ നേട്ടങ്ങളെ പുകഴ്ത്തി രാഷ്ട്രപതി

വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു.കോട്ടയം പാലാ സെയ്ന്റ് തോമസ് കോളേജിന്റെ 75ാം വാർഷിക സമാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.സാക്ഷരത, വിദ്യാഭ്യാസം എന്നിവയിലെ കേരള മോഡലിനെ പുകഴ്ത്തിയ രാഷ്ട്രപതി, ഇവ രണ്ടും ചേർന്നാണ് മാനവവികസന സൂചികകളിൽ മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാക്കി കേരളത്തെ മാറ്റിയതെന്ന് പറഞ്ഞു.21ാം നൂറ്റാണ്ടിനെ അറിവിന്റെ നൂറ്റാണ്ടെന്നാണ് വിശേഷിപ്പിക്കുന്നത്. അറിവാണ് ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. അത് സ്വാശ്രയത്വം നൽകും.പാലാ സെയ്ന്റ് തോമസ് കോളേജ് പോലുള്ള മികച്ച സ്ഥാപനങ്ങൾ വ്യക്തിയുടെ ഭാവിയെയും വിധിയെയും രൂപപ്പെടുത്തുന്ന പണിപ്പുരകളാണ്. ശ്രീനാരായണ ഗുരുവെന്ന മഹാനായ സാമൂഹിക പരിഷ്‌കർത്താവ് പറഞ്ഞത് വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ്.വിദ്യാഭ്യാസത്തിന്റെ വെളിച്ചം വ്യക്തിയുടെയും സമൂഹത്തിന്റെയും വഴികളിൽ പ്രകാശം പകരുന്നു.കോട്ടയത്തെ പാലയ്ക്ക് തൊട്ടടുത്തുള്ള ഉഴവൂർ ഗ്രാമത്തിൽ ജനിച്ച കെ.ആർ നാരായണൻ എളിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് രാജ്യത്തെ പരമോന്നത പദവിവരെയെത്തി. ഇന്ത്യയുടെ ശക്തി വരച്ചുകാട്ടുന്ന ആ ജീവിതം പ്രചോദനം പകരുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.

Leave a Reply

spot_img

Related articles

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു

കേരളത്തിൽ ഇന്ന് (07/09/2026) മുതൽ (09/09/2026) വരെ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് കോടതി

കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിടാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ...

മുൻ എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു

കോൺഗ്രസ് നേതാവും, മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു.അദ്ദേഹത്തിന് 87 വയസ്സായിരുന്നു. കേരള നിയമസഭയിൽ ആറാം കേരള നിയമസഭയിലും ഏഴാം കേരള നിയമസഭയിലും...