പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. കുട്ടി സ്കൂളിൽ തുടർന്ന് പഠിക്കാനില്ലെന്ന് അറിയിച്ചതിനാൽ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു.സ്കൂളിൽ തുടരാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും കോടതിയെ അറിയിച്ചു.തുടർനടപടി അവസാനിപ്പിക്കുന്നതായി സർക്കാരും വ്യക്തമാക്കി.

