ചങ്ങനാശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

ചങ്ങനാശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറിഅപകടം; അപകടത്തിൽ വീട് ഭാഗികമായി തകർന്നു.ചെത്തിപ്പുഴ കാഞ്ഞിരത്തിങ്കൽ കുഞ്ഞമ്മയുടെ വീട്ടിലേക്കാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കാറിടിച്ചു കയറി അപകടം ഉണ്ടായത്.ക്രിസ്തുജ്യോതി സ്കൂളിലെ അധ്യാപികയുടെ കാറാണ് അപകടത്തിനിടയാക്കിയത്. രണ്ടുവർഷമായി അപകടത്തിൽപ്പെട്ടു കിടപ്പിലായ മകനും മറ്റൊരു മകൻ്റെ കുട്ടിയും വീട്ടിലുണ്ടായിരുന്നു.ഇവർ മറ്റൊരു മുറിയിൽ ആയതിനാനും അമ്മ മകന് മരുന്നു വാങ്ങിക്കാൻ പോയതിനാലും അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. അടുക്കളയിലെ സാധനങ്ങളും മുറിയുടെ ഭിത്തിയും ഉൾപ്പെടെ തകർന്നിട്ടുണ്ട്.കാർ ഓടിച്ചിരുന്ന അധ്യാപിക നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....