ഭർത്താവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

വയക്കര മുളപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ(60) തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.തളിപ്പറമ്ബ് അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത് .അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയില്‍ റോസമ്മ പറഞ്ഞത്. താൻ രോഗിയാണെന്നും കോടതിയെ അറിയിച്ചിരുന്നു . കുടുംബവഴക്കിനെ തുടർന്ന് റോസമ്മ ചാക്കോച്ചനെ കൊലപ്പെടുത്തി മൃതദേഹം റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പെരിങ്ങോം പോലീസാണ് കേസ് രജിസ്റ്റർചെയ്തിരുന്നത്.2013 ജൂലായ് ആറിന് പുലർച്ചെയാണ് റോഡില്‍ ചാക്കോച്ചന്റെ മൃതദേഹം കണ്ടത്. വീട്ടില്‍വെച്ച്‌ ചാക്കോച്ചനെ കൊലപ്പെടുത്തിയ പ്രതി 30 മീറ്ററോളം അകലെയുള്ള റോഡിലാണ് മൃതദേഹം കൊണ്ടിട്ടത്. കൊല്ലപ്പെട്ട ചാക്കോച്ചൻ പയ്യന്നൂരിലെ മെഡിക്കല്‍ സ്‌റ്റോറില്‍ ജീവനക്കാരനായിരുന്നു. തളിപ്പറമ്ബ് അഡീഷണല്‍ സെഷൻസ് കോടതി പ്രവർത്തനം ആരംഭിച്ചതിന് ശേഷം വിധി പറയുന്ന ആദ്യ കൊലക്കേസാണിത്.തളിപ്പറമ്ബ് അഡീഷണല്‍ സെഷൻസ് ജഡ്ജി കെ.എൻ.പ്രശാന്താണ് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...