എട്ടാം ശമ്ബള കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും; കേന്ദ്ര വിവര പ്രക്ഷേപണ വകുപ്പ് മന്ത്രി

എട്ടാം ശമ്ബള കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര വിവര, പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. പുതുക്കിയ വേതനം 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത.ഏകദേശം 50 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പരിഷ്‌കരിക്കുന്ന എട്ടാം ശമ്ബള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി ചെയർപേഴ്‌സണായി കമ്മീഷന്റെ തലവനായിരിക്കും.കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന് ലഭിക്കുന്നവര്‍ക്കുമാണ് പുതിയ വേതന പട്ടികയില്‍ ഗുണം പ്രതീക്ഷിക്കുന്നത്. നിലവില്‍ ഏഴാം വേതന കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. എട്ടാം പാനല്‍ പ്രഖ്യാപനത്തോടെ ഇത് വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന.പുതിയ ശുപാര്‍ശകള്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണു പ്രതീക്ഷ. ശമ്ബള കമ്മീഷന്‍ ശുപാര്‍ശകള്‍ വിശകലനം ചെയ്ത ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, സംയുക്ത കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയിലെ സ്റ്റാഫ് വിഭാഗം എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ടിഒആര്‍ അന്തിമമാക്കിയതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

Leave a Reply

spot_img

Related articles

ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദരിച്ചു

നോർവേ ചെസ്സ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 20-കാരനായ ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച്‌...

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...