വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം, തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്

വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം, തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്.കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി സി എച്ച് സാദത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. കടം വാങ്ങിയ പണം തിരികെ നൽകാൻ പോയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തൃശൂർ റൂറൽ എസ്‌പിക്കാണ് പരാതി നൽകിയത്. നിലവിൽ സാദത്ത് ഒളിവിലാണ്. കേസെടുത്തത്തോടെയാണ് യുവാവ് ഒളിവിൽ പോയത് എന്ന് പോലീസ് അറിയിച്ചു.സാദത്തിനെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ നിന്നും പുറത്താക്കിയതായി പാർട്ടി അറിയിച്ചു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...