തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു.എഐഎഡിഎംകെയ്ക്ക് തൊപ്പി ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്.തൃണമൂല്‍ കോണ്‍ഗ്രസിന് പൂക്കളും പുല്ലും ചിഹ്നം അനുവദിച്ചു.ബിഡിജെഎസിന് മണ്‍പാത്രം, സിപി ഐ (എംഎല്‍) റെഡ് സ്റ്റാര്‍ മണിയും ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്കിന് സിംഹവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങള്‍.ഡിഎംകെയ്ക്ക് ഉദയസൂര്യനും ഐഎന്‍എല്ലിന് ത്രാസും ജനതാദള്‍ (യു)വിന് അമ്പും ചിഹ്നങ്ങളാണ് അനുവദിച്ചത്.

ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സ്‌കൂട്ടറാണ് അനുവദിച്ച ചിഹ്നം. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന് ബാറ്ററി ടോര്‍ച്ചും എല്‍ജെപിയ്ക്ക് ബംഗ്ലാവും മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുണൈറ്റഡിന് ഫ്‌ലാഗ്, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന് ഗ്ലാസ് ടംബ്ലര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ക്ലോക്ക്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരത് പവാര്‍ വിഭാഗതതിന് ടര്‍ഹയൂതുന്ന പുരുഷന്‍, പിഡിപിയ്ക്ക് ബോട്ട് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നങ്ങൾ.

രാഷ്ട്രീയ ജനതാദളിന് റാന്തല്‍ വിളക്ക്, രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടിക്ക് കൈപ്പമ്പ്, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്ക് സീലിംഗ് ഫാന്‍, റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഫുട്‌ബോള്‍, എസ്പിയ്ക്ക് സൈക്കിള്‍, ശിവസേന (എസ്എസ്)ന് വില്ലും അമ്പും, എസ്ഡിപിഐയ്ക്ക് കണ്ണട, ട്വന്റി 20 പാര്‍ട്ടിക്ക് മാങ്ങ, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഗ്യാസ് സിലിണ്ടര്‍ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങള്‍.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...