നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്.തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്ര ത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉൾപ്പെടെ, രാഷ്ട്രീയ വിവാദമായിരു ന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട‌് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ അടിയന്തര...

പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്. ഇത് മൂന്നാം തവണയാണ്...

ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ മൊബൈൽ ഫോൺ കട കത്തി നശിച്ചു

ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ മൊബൈൽ ഫോൺ കട കത്തി നശിച്ചു. സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ഫോൺസിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെയാണ് തീ...

ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും

ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും.കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറയുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി...