വൃശ്ചികപ്പുലരിയിൽ ശബരീശനെ വണങ്ങി ഭക്തസഹസ്രങ്ങൾ

വൃശ്ചികപ്പുലരിയിൽ ശബരീശനെ വണങ്ങി ഭക്തസഹസ്രങ്ങൾ. മണിക്കൂറുകൾ നടപ്പന്തലിൽ നിന്ന ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ദർശനപുണ്യം. പുലർച്ചെ മൂന്നിന് നടതുറന്നത് മുതൽ സന്നിധാനത്തേക്ക് ഭക്തജ്ജന പ്രവാഹമാണ്.ഭക്തരുടെ ശരണം വിളിയാൽ മുഖരിതമായ അന്തരീക്ഷത്തിൽ പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് തിരുനട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്.മണ്ഡല കാലത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച വൈകിട്ട് നട തുറന്നത് മുതൽ തുടങ്ങിയ ഭക്തജന പ്രവാഹം ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച നട അടയ്ക്കുന്നത് വരെ മുപ്പതിനായിരത്തിൽപ്പരം ഭക്തരാണ് അയ്യനെ വണങ്ങിയത്.നട അടച്ചിട്ടും ഒഴുകിയെത്തിയ ഭക്തരാൽ നടപ്പന്തൽ നിറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ അവധി അപേക്ഷ പാസാക്കാനുള്ള നീക്കവുമായി ബിജെപി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ നടക്കും.സുഗതൻ...

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...