ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന്

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന്.ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ വിദഗ്ധ പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന്. എസ് പി എസ് ശശിധരനും സംഘവും ഇന്നലെ ശബരിമല സന്നിധാനത്തെത്തി. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവിടങ്ങളിലെ പൂശിയ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും സാംപിളുകള്‍ ശേഖരിക്കും. ഒപ്പം 1998ന് യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് നിന്നും സാംപിളുകള്‍ ശേഖരിക്കും. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവും ഗുണവും പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നീക്കം.ചെമ്പുപാളികള്‍ മാറ്റിവച്ചോ എന്നത് കണ്ടെത്താല്‍ ചെമ്പുപാളികളില്‍ ശാസ്ത്രീയ പരിശോധനയും നടത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടച്ചശേഷമാണ് തന്ത്രിയുടെ അനുമതിയോടെയുള്ള സാംപിള്‍ ശേഖരണം.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...