8 ദിവസമായി തുടച്ചയായി മഴ. വിയറ്റ്നാമിൽ മരണം 41.കഴിഞ്ഞ വാരാന്ത്യത്തിൽ ആരംഭിച്ച മഴയാണ് വിയറ്റ്നാമിൽ നിർത്താതെ പെയ്യുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളപ്പൊക്കത്തിൽ 52000 വീടുകൾ മുങ്ങിപ്പോയി. തുടർച്ചയായ മഴയ്ക്ക് പിന്നാലെ അരലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി നിലച്ച അവസ്ഥയാണുള്ളത്.പതിനായിര കണക്കിന് ആളുകളെയാണ് പ്രളയബാധിത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി മഴയുടെ തോത് 1.5 ആണ് മിക്കയിടങ്ങളിലും. 1993ലെ വെള്ളപ്പൊക്ക സമയത്തെ മഴയുടെ തോതായ 5.2 മീറ്റർ ചിലയിടങ്ങളിൽ ഇതിനോടകം അനുഭവപ്പെട്ടിട്ടുണ്ട്. രൂക്ഷമായ കാലാവസ്ഥയാണ് ഈ മാസത്തിൽ വിയറ്റ്നാം നേരിട്ടുകൊണ്ടിരിക്കുന്നത്.

