കാർ വാടകയ്ക്ക് എടുത്തയാൾ കാർ തിരിച്ചു നൽകാതെ ഉടമയെ ഇടിച്ച് കാറിന്റെ ബോണറ്റിൽ കിടത്തി ഓടിച്ച് കൊലപ്പെടുത്താൻ ശ്രമം

മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണെന്നും പറഞ്ഞു കാർ വാടകയ്ക്ക് എടുത്തയാൾ കാർ തിരിച്ചു നൽകാതെ ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി ഓടിച്ച് സിനിമ സ്റ്റൈലിൽ കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കാർ വാടകയ്ക്ക് എടുത്ത തൃശ്ശൂർപോട്ടോർ അബൂബക്കർ(57) നെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.വെള്ളി രാവിലെ കടങ്ങോട് പഞ്ചായത്തിലെ തിപ്പിലശ്ശേരിയിൽ വച്ചായിരുന്നു സംഭവം.ജിപിഎസ് വെച്ച് ഇവിടെ കാറ് കണ്ടെത്തിയ ഉടമ ആലുവ സ്വദേശി സോളമൻ തന്റെ സുഹൃത്തായ ഒരു വർക്ഷോപ്പ് കാരനെയും കൊണ്ട് സ്ഥലത്ത് എത്തി കാർ തിരിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ അബൂബക്കർ വണ്ടി സ്റ്റാർട്ട് ആക്കുകയായിരുന്നുതുടർന്ന് ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ മുൻവശത്തെ ബോണറ്റിൽ കിലോമീറ്ററുക ളോളം സോളമൻ തൂങ്ങിക്കിടന്നു.തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ സമീപത്തുവച്ച് നാട്ടുകാരുടെ സഹായത്തോടെ വണ്ടി തടഞ്ഞു നിർത്തുകയും അബൂബക്കറിനെ പിടികൂടുകയുമായിരുന്നു. എറണാകുളത്ത് മെട്രോ പരിസരത്ത് കാർ വാടകയ്ക്ക് നൽകുന്ന സോളാറിന്റെ കയ്യിൽ നിന്നാണ് കഴിഞ്ഞ ഒക്ടോബർ 21ന് അബൂബക്കർ കാർ വാടകയ്ക്ക് എടുത്തത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....