പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ വാഹനമിടിച്ച് മരിച്ചു

പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ വാഹനാമിടിച്ച് ദാരുണാന്ത്യം.നാവായിക്കുളം 28 ആം മൈൽ പെരിക്കോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ പിള്ള (65)ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെ 28 മൈൽ ഇടമൺ നില റോഡിലാണ് അപകടം നടന്നത്. പെരിക്കോട്ടുകോണത്ത് വച്ച് അമിത വേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻപിള്ളയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ചു സമീപത്തെ മതിലിൽ ഇടിച്ചു വീണ തുളസീധരൻ പിള്ള തൽക്ഷണം മരണപ്പെട്ടു. തലയ്ക്ക് ഗുരുതര പരിക്കുകളുണ്ടായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കല്ലമ്പലം പൊലീസ് കണ്ടെത്തി

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...