എസ്ഐആർ: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചീഫ് ഇലക്ടറൽ ഓഫീസർ ഇന്ന് കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസർ ഇന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ നാല് ശനിയാഴ്ചകളിലും രാഷ്ട്രീയപാർട്ടികളുടെ യോഗം സിഇഒ വിളിച്ച് ചേർത്തിരുന്നു. എസ്ഐആറിന്റെ ഇതുവരെയുള്ള നടപടിക്രമങ്ങൾ യോഗത്തിൽ വിശദീകരിക്കും. 99% വും എന്യൂമറേഷൻ ഫോമും വിതരണം ചെയ്തെന്നാണ് ചീഫ് ഇലക്ടറൽ ഓഫീസറുടെ കണക്ക്. എത്ര ശതമാനം ഫോം പൂരിപ്പിച്ച് തിരികെ ലഭിച്ചെന്നും യോഗത്തിൽ അറിയിക്കും. അതേസമയം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന പ്രയാസം രാഷ്ട്രീയപാർട്ടികൾ യോഗത്തിൽ ഉന്നയിക്കും. BLO മാരും BLA യും സംയുക്തമായി ഫോം തിരിച്ചുവാങ്ങുന്ന നടപടിക്രമങ്ങളും ചർച്ചയാകും. എസ്ഐആറിൽ കേരളത്തിന്റെ ഹരജി സുപ്രീംകോടതി 26ന് പരിഗണിക്കുന്ന കാര്യവും രാഷ്ട്രീയപാർട്ടികൾ ഉന്നയിച്ചേക്കും. കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്ഐആര്‍ ) ഹരജികളിൽ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ഹരജി 26ന് വീണ്ടും പരിഗണിക്കും.കേരളത്തിലെ ഹരജികൾ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....