സ്വർണ കൊള്ള മറച്ചു വയ്ക്കാനാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി കൊണ്ട് വരുന്നത്; വി ഡി സതീശൻ

ശബരിമലയിലെ സ്വർണ കൊള്ള മറച്ചു വയ്ക്കാനാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി കൊണ്ട് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഇപ്പോൾ വീണ്ടും വന്നത് പഴയ വാർത്തയാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് പാർട്ടി നടപടി എടുത്തിട്ടുണ്ടന്നും അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും, ഉണ്ണികൃഷ്ണൻ പൊറ്റിയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇതിന്റെ തെളിവ് കോടതിയിൽ ഹാജരാക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.ശബരിമല സ്വർണ കൊള്ള മറച്ചു വെക്കാൻ അനുവദിക്കില്ല.പി.എം ശ്രീ പോലെ ലേബർ കോഡ് വിഷയത്തിൽ എല്ലാവരെയും തൊഴിൽ മന്ത്രി പറ്റിക്കുകയാണ് .ലേബർ കോഡിന്റെ കരട് വിജ്ഞാപനം ആരോടും പറയാതെ സംസ്ഥാനം തയാറാക്കിയത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും, പാർട്ടി നിരവധി കക്ഷികൾ മുന്നണിയിലേക്ക് വരുമെന്നും വി.ഡി സതീശൻ പറഞ്ഞു.മുന്നണിയിൽ ഇല്ലെങ്കിലും വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ റിബലുകൾ പത്തിൽ ഒന്നായി കുറച്ചു.എന്നാൽ സിപിഎമ്മിന് ഒരുകാലത്തും ഇല്ലാത്ത അത്രയും റിബലുകളാണ് ഇപ്പോൾ മത്സര രംഗതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....