പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കൂടുതൽ കർശന നടപടിയെടുക്കുന്നതിന് കോൺഗ്രസിനകത്ത് ധാരണ

ലൈംഗിക പീഡനവിളിയും ഭ്രൂണഹത്യക്കേസും നേരിടുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കൂടുതൽ കർശന നടപടിയെടുക്കുന്നതിന് കോൺഗ്രസിനകത്ത് ധാരണയായിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് കോടതി ഉത്തരവ് വന്ന ശേഷം പാർട്ടി നിലപാട് ഔപചാരികമായി പ്രഖ്യാപിക്കാനാണ് മുതിർന്ന നേതാക്കളുടെ തീരുമാനമെന്നാണ് ലഭ്യമായ വിവരം.

അറസ്റ്റിന് വിധേയനായാൽ രാഹുലിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുമെന്ന നിലപാടാണ് ചർച്ചകളിൽ ഉയർന്നതെന്ന് അറിയുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ അഞ്ചാം ദിവസവും ഒളിവിൽ തുടരുകയാണ്. വ്യാപകമായ തിരച്ചിലുകൾ നടത്തിയിട്ടും പൊലീസ് അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല. പാലക്കാട് വിട്ട് രക്ഷപെട്ടതെന്ന് കരുതുന്ന ചുവന്ന വാഹനമൊരു സിനിമാതാരത്തിന്റേതായിട്ടാകാമെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക സംശയം.

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുൻപ് തന്നെ രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് പരിശ്രമിക്കുന്നു. എം.എൽ.എ വാഹനമുപേക്ഷിച്ച്, ഒരു ചുവന്ന ഫോക്‌സ്‌വാഗൺ കാറിലാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കുകയുമാണ്.

പത്തനംതിട്ടയിലടക്കം രാഹുലിന്റേയും രണ്ടാമൻ പ്രതിയായ ജോബി ജോസഫിന്റേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പൊലീസ് നിരീക്ഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയും പരിധിയിൽ വരുന്നു.

ഇതുവരെ നടത്തിയ പരിശോധനയിൽ രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെ CCTV ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ് കണ്ടത്. അദ്ദേഹം ഒളിവിൽ പോയ ദിവസത്തേതുൾപ്പെടെയുള്ള ദൃശ്യങ്ങൾ DVR ൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. DVR SIT കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപ്പാർട്ട്മെന്റ് കെയർടേക്കറുടെ സഹായത്തോടെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതാകാമെന്ന സംശയത്തിൽ SIT അദ്ദേഹത്തെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.

Leave a Reply

spot_img

Related articles

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...

തുറവൂരിൽ എം ഡി എം എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല തുറവൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിലായി.കൊല്ലം മയ്യനാട്...