ഡൽഹിയിൽ കഫേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിൽ 22 വയസ്സുകാരിയായ കഫേ ജീവനക്കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.തിങ്കളാഴ്ച രാത്രിയാണ് സംഭവം. കർക്കർദൂമയിലെ ഒരു കഫേയിൽ ജോലി ചെയ്യുന്ന യുവതി സഹപ്രവർത്തകർക്കൊപ്പം പ്രീത് വിഹാറിലെ സൽത്താനേറ്റ് കഫെയിൽ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. രാത്രി പതിനൊന്നരയ്ക്ക് പ്രവർത്തനം അവസാനിപ്പിച്ച കഫേ ജീവനക്കാരിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വീണ്ടും തുറക്കുകയായിരുന്നു.ചൊവ്വാഴ്ച പുലർച്ചെ മൂന്നര വരെ പാർട്ടി തുടർന്നു. പാർട്ടിക്കിടെ രണ്ട് സഹപ്രവർത്തകർ തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റുള്ളവർ ഇവർക്ക് ഒത്താശ ചെയ്തെന്നുമാണ് യുവതിയുടെ പരാതി.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്നിലും രേഖപ്പെടുത്തും. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

തിരുവനന്തപുരത്ത് ട്രെയിനിൽ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; 22കാരൻ പിടിയിൽ

തിരുവനന്തപുരത്ത് ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന പതിനാറുകാരിയെയാണ് യുവാവ് ഉപദ്രവിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ വർക്കല ഇടവ...

മുഹമ്മയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി

ആലപ്പുഴ മുഹമ്മയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി.പെട്രോൾ ബോംബ്, നാടൻ ബോംബ് എന്നിവയുമായി യുവാവിനെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു.മുഹമ്മ പൂജവെളി തെക്കത്ത് വീട്ടിൽ...

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച: 6.4 കിലോ സ്വർണം കണ്ടെടുത്തു; പ്രതിയുടെ കൈയിലെ ടാറ്റു നിർണ്ണായകമായി

മധുര തനിഷ്ക് ജ്വല്ലറിയിൽ നിന്ന് കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം പോലീസ് കണ്ടെടുത്തു. മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ചുവെച്ച 6.4 കിലോ സ്വർണമാണ് പോലീസ് കണ്ടെടുത്തത്....

തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കവർച്ച; ജ്വല്ലറി ഉടമയിൽ നിന്ന് 250 പവൻ സ്വർണം തട്ടിയെടുത്തു

തലസ്ഥാന നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചാലയിൽ വൻ സ്വർണക്കവർച്ച. ചാല സഭാവതി കോവിൽ റോഡിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് 250 പവനോളം...