തൃശൂർ മെഡിക്കൽ കോളേജിൽ കാണാതായ രോഗി ശുചിമുറിയിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ വയോധികനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റൂർ സ്വദേശി മാക്കുട്ടി റാവുത്തറാണ് മരിച്ചത്. മൃതദേഹം കണ്ടെത്തുമ്പോൾ മരണത്തിന് 36 മണിക്കൂറിലേറെ പഴക്കമുണ്ടായിരുന്നതായാണ് റിപ്പോർട്ട്.ഹൃദ്രോഗിയായ മാക്കുട്ടി റാവുത്തറെ നവംബർ 16നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിസിൻ വാർഡിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 19ന് വൈകിട്ടോടെ കാണാതാവുകയായിരുന്നു. കൂട്ടിരിപ്പിന് ആരുമുണ്ടായിരുന്നില്ല. ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.നവംബർ 21ന് രാവിലെ ശുചിമുറിയുടെ വാതിൽ ഏറെനേരമായി അടഞ്ഞുകിടക്കുന്നത് ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.അതേസമയം, മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നതായാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ആശുപത്രിക്കുള്ളിൽ തന്നെ രോഗിയുടെ മൃതദേഹം ഒന്നര ദിവസത്തോളം ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്ന സംഭവം രോഗികളുടെ സുരക്ഷയും ആശുപത്രിയിലെ നിരീക്ഷണ സംവിധാനങ്ങളും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുകയാണ്.

Leave a Reply

spot_img

Related articles

കാലാവസ്ഥ മോശം, ഇന്നത്തെ ചക്കക്കൊമ്പൻ ദൗത്യം ഉപേക്ഷിച്ചു

പ്രതികൂല കാലാവസ്ഥ മൂലം ഇന്നത്തെ ചക്ക കൊമ്പൻ മിഷൻ ദൗത്യം ഉപേക്ഷിച്ചു. നാളെ വീണ്ടും തുടരും.പ്രദേശത്തെ കനത്ത മഴയും മഞ്ഞും ദൗത്യത്തെ പ്രതികൂലമാക്കി.മണിക്കൂറുകൾ നീണ്ട...

റദ്ദാക്കിയ വെർച്വൽ ക്യൂ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിന് ലഭ്യമാകുന്നത് എട്ടുമണിക്കൂറിന് ശേഷം

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകള്‍ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആശ്വാസം.കേസിലെ വിജിലന്‍സ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും.ഡിസംബര്‍ 15 വരെ സ്റ്റേ...

ധൻരാജ് വധക്കേസ്: 3 പ്രതികൾക്കും ജീവപര്യന്തം

സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു.തളിപ്പറമ്പ് അഡീഷണൽ...