വിശ്വസുന്ദരിപ്പട്ടം പ്യൂർട്ടോറിക്കോയ്ക്ക്; ചരിത്രമെഴുതി ജെന്നിഫർ ബാരെറ്റോ

2026ലെ മിസ് യൂണിവേഴ്സ് കിരീടം പ്യൂർട്ടോറിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. പ്യൂർട്ടോറിക്കോയിലെ സാൻ യുവാനിൽ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 27കാരിയായ ജെന്നിഫർ കിരീടം ചൂടിയത്. 115 മത്സരാർഥികളെ പിന്തള്ളിയാണ് ജെന്നിഫറിന്റെ നേട്ടം. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കോയുടെ ഫാത്തിമ ബോഷ് പുതിയ വിശ്വസുന്ദരിയെ കിരീടമണിയിച്ചു.മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ അമ്മയെന്ന ചരിത്രനേട്ടവും ജെന്നിഫർ സ്വന്തമാക്കി. മനഃശാസ്ത്രത്തിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദം നേടിയ ജെന്നിഫർ സാമൂഹിക സേവന രംഗത്തും സജീവമാണ്. കുട്ടികളുടെ സംരക്ഷണം, ഗാർഹിക പീഡനം തടയൽ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചുവരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ നൂനസ് രണ്ടാം സ്ഥാനവും വെനസ്വേലയുടെ ക്ലാര വെഗാസ് മൂന്നാം സ്ഥാനവും നേടി. ഫിലിപ്പീൻസും ന്യൂസിലൻഡും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.മത്സരത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത കിരീടമാണ് ജെന്നിഫറിനെ അണിയിച്ചത്. 18 കാരറ്റ് വെള്ള സ്വർണത്തിൽ 3,150 വജ്രങ്ങൾ പതിപ്പിച്ച കിരീടത്തിന് ‘ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി’ എന്നാണ് പേര് നൽകിയിരിക്കുന്നത്.പ്യൂർട്ടോറിക്കോയുടെ ആറാമത്തെ മിസ് യൂണിവേഴ്സ് കിരീടമാണിത്. രണ്ടു പതിറ്റാണ്ടിനുശേഷമാണ് വിശ്വസുന്ദരിപ്പട്ടം വീണ്ടും പ്യൂർട്ടോറിക്കോയിലെത്തുന്നത്. അതേസമയം, ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോ അവസാന 30 പേരിൽ ഇടം നേടിയെങ്കിലും അവസാന പന്ത്രണ്ടിലേക്ക് യോഗ്യത നേടാനായില്ല.

Leave a Reply

spot_img

Related articles

ചാരവിവാദത്തിൽ കുടുങ്ങി; എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങ് രാജിവെച്ചു

ചൈനീസ് ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് ലോകത്തെ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, അഞ്ചുപേർക്ക് പരിക്ക്; അക്രമി ഒളിവിൽ

അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതായും അഞ്ചുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വെടിവെപ്പിന് പിന്നാലെ അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ്...

ഇറാൻ യുദ്ധം അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്; ആക്രമണം പുനഃരാരംഭിക്കില്ലെന്ന് പ്രഖ്യാപനം

ഇറാൻ യുദ്ധം ഫലത്തില്‍ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.അമേരിക്ക ആക്രമണം പുനരാരംഭിക്കി ല്ലെന്നും ട്രംപ് വ്യക്തമാക്കി.സൈനിക ആക്രമണം സംബന്ധിച്ച്‌ മാത്രമാണ് ട്രംപിന്‍റെ പ്രഖ്യാപനം.ഖത്തറിന്‍റെ...

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ 56 ശതമാനത്തോളം നിർമാണം പൂർത്തിയായതായി ജാസിം മുഹമ്മദ് അല്‍ ബുദൈവി

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ 56 ശതമാനത്തോളം നിർമാണം പൂർത്തിയായതായി ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി.2030 ഡിസംബറോടെ സർവീസ്...