ഇറാൻ യുദ്ധം അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്; ആക്രമണം പുനഃരാരംഭിക്കില്ലെന്ന് പ്രഖ്യാപനം

ഇറാൻ യുദ്ധം ഫലത്തില്‍ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.അമേരിക്ക ആക്രമണം പുനരാരംഭിക്കി ല്ലെന്നും ട്രംപ് വ്യക്തമാക്കി.സൈനിക ആക്രമണം സംബന്ധിച്ച്‌ മാത്രമാണ് ട്രംപിന്‍റെ പ്രഖ്യാപനം.ഖത്തറിന്‍റെ മധ്യസ്ഥ ചർച്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നാവിക- ഉപരോധങ്ങള്‍ തുടരുമെന്ന സൂചനയും ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ നല്‍കുന്നുണ്ട്.അതേസമയം, ഉപരോധങ്ങള്‍ അവസാനിക്കാതെ സമാധാനമില്ലെന്ന് ഇറാൻ വ്യക്തമാക്കി.നാവിക ഉപരോധം അവസാനിപ്പിക്കുകയും പിടിച്ചുവെച്ച സ്വത്തുക്കള്‍ തിരികെ നല്‍കുകയും വേണമെന്ന് സുരക്ഷ കൗണ്‍സില്‍ സെക്രട്ടറി മൊഹസിൻ റസായി പറഞ്ഞു.ട്രംപുമായുള്ള ചർച്ചകള്‍ പോസിറ്റീവായിരുന്നുവെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്‍റഹ്മാൻ ആല്‍ഥാനി അറിയിച്ചു.ട്രംപിൻ്റെ പ്രഖ്യാപനത്തോടെ ആഗോള എണ്ണ വിലയില്‍ ആറ് ശതമാനത്തിന്‍റെ കുറവുണ്ടായി.

Leave a Reply

spot_img

Related articles

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ 56 ശതമാനത്തോളം നിർമാണം പൂർത്തിയായതായി ജാസിം മുഹമ്മദ് അല്‍ ബുദൈവി

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ 56 ശതമാനത്തോളം നിർമാണം പൂർത്തിയായതായി ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി.2030 ഡിസംബറോടെ സർവീസ്...

ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകള്‍

ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകള്‍. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന.പാലങ്ങള്‍, പവർ പ്ലാന്റുകള്‍ എന്നിവ ആക്രമിക്കാൻ ഒരുക്കമെന്നാണ് വിവരം. ഇറാനിലേക്കുള്ള...

യുഎസിൽ ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി പ്രവർത്തിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹാരി ബോക്സർ അറസ്റ്റിൽ

യുഎസിൽ ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി പ്രവർത്തിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹാരി ബോക്സർ അറസ്റ്റിലായി .ഇയാൾക്കെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ നേരത്തെതന്നെ...

കുവൈത്തിൽ നഴ്‌സുമാരുമായി പോകുകയായിരുന്ന ബസ്സ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

കുവൈത്തിൽ നഴ്‌സുമാരുമായി പോകുകയായിരുന്ന ബസ്സ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക് .ഇന്നലെ രാത്രിയോടെ അബ്ബാസിയ ഫയർ സ്റ്റേഷന് സമീപത്താണ് അപകടം. ഫർവാനിയ ആശുപത്രിയിൽ രാത്രി...