വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ അതൃപ്തി; പാടി തീരുംമുമ്പേ കസേരയിൽ ഇരുന്ന് മന്ത്രി കെ. മുരളീധരൻ

മന്ത്രി കെ. മുരളീധരന്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി പാടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി.കാസര്‍കോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വന്ദേമാതരം പാടി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മന്ത്രി വേദിയില്‍ ഇരുന്നു.ജില്ലാ കളക്ടറും, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും, കല്ലട്ര മാഹിന്‍ എംഎല്‍എയും മന്ത്രിക്കൊപ്പം ഇരുന്നു.കെ. നീലകണ്ഠന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ എന്നിവര്‍ പാടി പൂര്‍ത്തിയാക്കുന്നത് വരെ വേദിയില്‍ നില്‍ക്കുകയും ചെയ്തു.സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കില്ല എന്ന തീരുമാനം കോണ്‍ഗ്രസ് എടുത്തിരുന്നു.എന്നാല്‍ ഈ വേദിയില്‍ പാടാന്‍ നിശ്ചയിച്ചവര്‍ ഇത് മുഴുവനായും പാടുകയായിരുന്നു. സംഘാടകര്‍ക്കും ഇത് അറിവുണ്ടായിരുന്നില്ല എന്നതാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.വേദിയില്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് മന്ത്രി ഇരിക്കുകയും ചെയ്തു. ചടങ്ങിന് ശേഷം സംഘാടകരുമായി ഇത് സംബന്ധിച്ച് അതൃപ്തി വ്യക്തമാക്കുകയും ചെയ്തതായാണ് വിവരം.

Leave a Reply

spot_img

Related articles

റോഡിൽ കിടന്ന് ബഹളം വച്ച പ്രതി പോലീസുകാരൻ്റെ കൈ കടിച്ചു മുറിച്ചു

റോഡിൽ കിടന്ന് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരൻ്റെ കൈ കടിച്ചുമുറിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവറുടെ കൈയാണ് പ്രതി കടിച്ചുമുറിച്ചത്.കൊല്ലം ശാസ്താംകോട്ട വേങ്ങ...

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍.കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാക്കളാണ്...

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു ദൊഡ്ഡതൊഗുരുവിൽ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർത്ത യുവതിയും കാമുകനും പിടിയിലായി. നാൽപ്പത്തിയൊന്നുകാരനായ ഉപേന്ദ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉപേന്ദ്രയുടെ ഭാര്യ...

കേരളത്തെ നടുക്കിയ അമ്പൂരി ദുരന്തത്തിന് 25 വർഷം; കാഞ്ഞിരപ്പള്ളിയിലെ ചൂഴിക്കുന്നേൽ കുടുംബത്തിന് നഷ്ടമായത് പത്ത് ജീവനുകൾ

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങളിലൊന്നായ അമ്പൂരി ദുരന്തത്തിന് കാൽനൂറ്റാണ്ട് പൂർത്തിയായി. 2001 നവംബർ ഒൻപതിന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനും അമ്പൂരിക്കും...