ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു ദൊഡ്ഡതൊഗുരുവിൽ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർത്ത യുവതിയും കാമുകനും പിടിയിലായി. നാൽപ്പത്തിയൊന്നുകാരനായ ഉപേന്ദ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉപേന്ദ്രയുടെ ഭാര്യ അനിത (36), കാമുകൻ തലസാനി മധുസൂദൻ റെഡ്ഡി (48) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപേന്ദ്രയും അനിതയും ഒന്നിച്ചു ജോലി ചെയ്തിരുന്നവരാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.ഒക്ടോബർ 12നാണ് കൊല്ലപ്പെട്ട ഉപേന്ദ്രയുടെ സഹോദരൻ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അസാധാരണ മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ സംശയം തോന്നി സമഗ്രമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. നവംബർ 5ന് ഇതുമായി ബന്ധപ്പെട്ട് മധുസൂദൻ റെഡ്ഡിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.ചോദ്യം ചെയ്യലിൽ ഉപേന്ദ്രയുടെ ഭാര്യ അനിതയും താനും തമ്മിൽ അടുപ്പത്തിലാണെന്ന് റെഡ്ഡി സമ്മതിച്ചു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഉപേന്ദ്ര ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ഉപേന്ദ്രയെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഒക്ടോബർ 12ന് പുലർച്ചെ പ്രതികൾ ഉപേന്ദ്രയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകം മറച്ചുവെക്കാനായി ഉപേന്ദ്ര ശുചിമുറിയിൽ തെഴ്ന്നുവീണ് ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് ഇവർ വരുത്തിത്തീർക്കുകയായിരുന്നു. മധുസൂദൻ റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദൊഡ്ഡതൊഗുരുവിലെ വീട്ടിൽനിന്ന് അനിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിച്ചു.

Leave a Reply

spot_img

Related articles

കേരളത്തെ നടുക്കിയ അമ്പൂരി ദുരന്തത്തിന് 25 വർഷം; കാഞ്ഞിരപ്പള്ളിയിലെ ചൂഴിക്കുന്നേൽ കുടുംബത്തിന് നഷ്ടമായത് പത്ത് ജീവനുകൾ

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങളിലൊന്നായ അമ്പൂരി ദുരന്തത്തിന് കാൽനൂറ്റാണ്ട് പൂർത്തിയായി. 2001 നവംബർ ഒൻപതിന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനും അമ്പൂരിക്കും...

പിഎസ്‌സി ചെയർമാനെ ഇന്ന് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്

ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് എസ്.ഐ.ടി.കഴിഞ്ഞ ആഴ്ച ഓഫീസിലെത്താൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ...

ബാസ്‌ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു

ബാസ്കറ്റ്ബോൾ പരിശീലകനും കോട്ടയം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ ട്രഷററുമായ വാക്കാട് പാക്കരമ്പേൽ അനീഷ് കുര്യൻ (47) അന്തരിച്ചു. അസോസിയേഷൻ യോഗത്തിനുശേഷം തലശ്ശേരിയിൽ നിന്നും നാട്ടിലേക്ക്...

പാത്രിയർക്കീസ് ബാവാ നാളെ കേരളത്തിൽ

പാത്രിയർക്കീസ് ബാവ പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ നാളെ കേരളത്തിൽ എത്തും. പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ 13നു നടക്കുന്ന മൂറോൻ...